വീട്ടിൽ ഒരു ജൈവ പച്ചക്കറിത്തോട്ടം
ആവശ്യകത കാർഷികവ്യത്തിയിലൂന്നിയ ഒരു സംസ്ക്കാരമാണ് നമമുടേത്. നമ്മുടെ നിത്യ ആഹാരത്തിൽ പച്ചകറികൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുളളത്. മുൻ പ് നമ്മുടെ വീട്ടുവളപ്പിൽ വിവിധ തരം പച്ചകറികൾ നാം കൃഷി ചെയ്തിരുന്നു. നമ്മുടെ ആവശ്യങ്ങൾക്ക് നാം തന്നെ കൃഷി ചെയ്തുണ്ടാക്കുന്ന ഈ പച്ചക്കറികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കാലക്രമേണ നമ്മുടെ സ്വാശ്രയശീലം ഇല്ലാതാവുകയും പൊതുവിപണിയിൽ നിന്ന് നമുക്ക് ആവശ്യമുള്ളവ വാങ്ങി ഉപയോഗിക്കാനും തുടങ്ങി. ഇന്ന് പച്ചക്കറി മാത്രമല്ല മുട്ട, പാൽ, കോഴിഇറച്ചി, അരി, തുടങ്ങി അവശ്യവസ്തുകൾക്ക് നാം അന്യസംസ്ഥാനത്തെ ആശ്രയിച്ചിരുന്ന അവസ്ഥയിൽ എത്തി ചേർന്നിരിക്കുന്നു. 25 ലക്ഷം ടണ്‍ പച്ചക്കറിയാണ് കേരളത്തിലെ ജനത ഒരു വർഷം ഉപയോഗിക്കുന്നത്. വ്യവസായികമായി കേരളം ഉല്പ്പാദിപ്പിക്കുന്ന പച്ചക്കറി 5 ലക്ഷം ടണ്‍ മാത്രമാണ്. ബാക്കി 20 ലക്ഷം ടണ്‍ പച്ചക്കറിയും അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നു. ഇതിനായി 1000-1250 കോടി രൂപയോളം നാം ചെലവഴിക്കുന്നു. ഇന്ന് നമ്മുക്ക് ലഭിക്കുന്ന പച്ചക്കറികൾ മാരകമായ രാസ കീടനാശിനി,...
Read More