Author: sanjudditahmedabad

‘ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇൻസ്റ്റാഗ്രാമിൽ’, പണം പോകുന്ന വഴി കാണില്ല, തട്ടിപ്പു സംഘങ്ങൾ സജീവം

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് ലിഗായ ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണെന്ന പേരിൽ വ്യാജ പേജുകളും പരസ്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നു. വ്യാജമാണെന്ന് തിരിച്ചറിയാതെ ഇത്തരം ടിക്കറ്റുകൾക്കായി ബന്ധപ്പെടുന്നവരെ ചാറ്റ് വഴി വിശ്വാസം നേടിയെടുത്ത് സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുകയും, “വിഐപി ടിക്കറ്റ്”, “ലിമിറ്റഡ് സീറ്റസ്” തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പണം തട്ടിക്കുകയും ചെയ്യുന്നു. ഐ.പി.എൽ സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇവർ വിശ്വാസം നേടിയെടുക്കാൻ യഥാർത്ഥ ടിക്കറ്റുകളോട് സാമ്യമുള്ള വ്യാജ ഓൺലൈൻ ടിക്കറ്റുകൾ അയക്കുകയും പണം വാങ്ങുകയും ചെയ്യുന്നു. എന്നാൽ ഇവ തട്ടിപ്പാണെന്ന് മനസിലാക്കി കഴിയുമ്പോഴേക്കും തട്ടിപ്പുകാർ പണം തിരിച്ചുകിട്ടാത്തവിധം മാറ്റിയിട്ടുണ്ടാവും. പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ . സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ടിക്കറ്റ് ഓഫറുകളിൽ ഉടൻ വിശ്വസിക്കരുത്. . ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ അംഗികൃത വിൽപ്പന പ്ലാറ്റ്ഫോമുകളിലൂടെയോ മാത്രം വാങ്ങുക. . സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുന്ന ഇടപാടുകളിൽ ജാഗ്രത പാലിക്കുക....

Read More

പോളിങ് റെക്കോര്‍ഡ് മടികടക്കുമോ? കനത്ത പോളിങ് തുടരുന്നു, ഉച്ചവരെ 49.7%

2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്ക് പ്രകാരം 49.7 ശതമാനമാണ് പോളിങ്. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന. ചരിത്രപരമായ പോളിങ് റെക്കോർഡ് മറികടക്കുക എന്നതാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക ലക്ഷ്യം. 1960-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 85.72% പോളിങ് ആണ്. 1987-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 80.5 ശതമാനവും. 2021-ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 74.06 ആയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് ശതമാനം ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനും നടത്തിയത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. കടുത്ത ചൂട് കണക്കിലെടുത്ത് രാവിലെ തന്നെ വോട്ട് ചെയ്യാൻ ആളുകൾ കൂട്ടമായി...

Read More

Inside Story : ഇറാന്‍ യുദ്ധം സംഭവിച്ചത് എങ്ങനെ; ആണവചര്‍ച്ചയ്ക്കിടെ ട്രംപ് എങ്ങനെ യുദ്ധത്തിലേക്കെത്തി

സമാധാന ചര്‍ച്ച നടക്കുന്നതിനിടെ എങ്ങനെയാണ് ഇറാന്‍ യുദ്ധം സംഭവിച്ചത്? 2025 ഡിസംബര്‍ അവസാനം മുതല്‍ 2026 ഫെബ്രുവരി 27 വരെ ഇറാനും അമേരിക്കയ്ക്കും ഇസ്രായേലിനും ഇടയില്‍ സംഭവിച്ചത് എന്തൊക്കെയാണ്? ആര്‍ക്കുമറിയാത്ത ആ കഥ അതറിയുന്ന പലരോടും സംസാരിച്ചശേഷം വിശദമായി പറയുന്ന ഒരു റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചു. സിനിമപോലെ ഉദ്വേഗജനകവും ഫിക്ഷന്‍പോലെ വിചിത്രവുമാണ് ആ സംഭവങ്ങള്‍. ട്രംപിനെ യുദ്ധത്തിലേക്ക് തള്ളിയിട്ടത് നെതന്യാഹുവാണെന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. ആണവചര്‍ച്ച പൊളിയണമെന്നും യുഎസ് യുദ്ധത്തിനിറങ്ങണമെന്നും ആഗ്രഹിച്ച നെതന്യാഹു അവസാനം കാര്യം സാധിച്ചെടുക്കുകയായിരുന്നു. എല്ലാറ്റിന്റെയും തുടക്കം കഴിഞ്ഞ ഡിസംബറിലായിരുന്നു. 28-ന് ഇറാനില്‍ വ്യാപാരികള്‍ പ്രക്ഷോഭമാരംഭിച്ചു. തൊട്ടുപിറ്റേന്ന് ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ ട്രംപിനെത്തേടി നെതന്യാഹു വന്നു. ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ നെതന്യാഹു ട്രംപിന്റെ അനുമതി തേടി. സമയമായില്ല എന്നു പറഞ്ഞ് ട്രംപ് ഉഴപ്പി. ഇറാന്‍ സമരം ജനുവരിയോടെ കത്തിപ്പിടിച്ചു. പ്രക്ഷോഭങ്ങളെ പിന്തുണച്ച് ട്രംപ് രംഗത്തുവന്നു. പ്രക്ഷോഭകരെ തൊട്ടാല്‍ തൊട്ടവരെ തട്ടും എന്നമട്ടില്‍ ഭീഷണി. എന്നാല്‍...

Read More

നിർണായക തീരുമാനവുമായി സർക്കാർ; പിഎസ്‍സി അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി, നിലവിലെ പ്രായപരിധി 36 വയസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ് സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 4 വര്‍ഷം കൂട്ടി. ജനറൽ വിഭാഗത്തിലുള്ളവര്‍ക്ക് 40 വയസ്സു വരെ അപേക്ഷിക്കാം . വയസ്സ് ഇളവുള്ള മറ്റു വിഭാഗങ്ങള്‍ക്കും തുല്യമായി പ്രായപരിധി കൂടും. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മന്ത്രിസഭയുടെ സുപ്രധാന തീരുമാനം. എൽഡി ക്ലര്‍ക്ക് പോലുള്ള തസ്തികകളിൽ പിഎസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി നാലു വര്‍ഷം കൂട്ടി. നിലവിൽ ജനറൽ വിഭാഗത്തിന് 36 വയസ്സാണ്.  ഇനി നാൽപതു വയസ്സു വരെ അപേക്ഷിക്കാം. ഈഴവ ,മുസ്ലീം ഉള്‍പ്പെടുന്ന ഒബിസിക്ക് ഇപ്പോള്‍ 39 വയസ്സു വരെയാണുള്ളത്. അത് 43 ആകും. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 45 വയസ്സു വരെ അപേക്ഷിക്കാം. നിലവിൽ ഇത് 41 ആണ്. പിഎസ് സി ഏജ് ഓവര്‍ കൂട്ടായ്മ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാരിന് നിവേദനം നൽകിയിരുന്നു. അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും സമീപിച്ചിരുന്നു. പങ്കാളിത്ത പെന്‍ഷൻ പദ്ധതി 2013 ൽ നിലവിൽ വന്നപ്പോള്‍...

Read More

അജിത്ത് പവാറിന്റെ മരണം: അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്, അന്ത്യകർമ്മങ്ങൾ ബാരാമതിയിൽ നടക്കുമെന്ന് സഹോദരൻ

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്. വിമാനാപകടത്തിൻ്റെ കാരണമെന്താണെന്ന് കണ്ടെത്താൻ ഡിജിസിഎയും അന്വേഷണം ആരംഭിച്ചു. രണ്ടാം തവണയും ലാൻ്റിം​ഗ് നടത്താനുള്ള ശ്രമത്തിലാണ് വിമാനം തകർന്നുവീണ് പൊട്ടിത്തെറിച്ചത്. സാങ്കേതിക പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അതേസമയം, അജിത് പവാറിൻ്റെ അന്ത്യകർമ്മങ്ങൾ ബാരാമതിയിൽ നടക്കുമെന്ന് സഹോദരൻ ശ്രീനിവാസ് പവാർ അറിയിച്ചു. നാളെയായിരിക്കും അന്ത്യകർമ്മങ്ങൾ നടക്കുക. നിലവിൽ ബാരാമതി മെഡിക്കൽ കോളേജിലാണ് പവാറിൻ്‍റെ മൃതദേഹമുള്ളത്. അതിനിടെ, അജിത്ത് പവാറിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ ശരത് പവാർ ബാരാമതിയിലേക്ക് തിരിച്ചു. ഇരുവരും തമ്മിൽ ​ദീർഘകാലമായി അകൽച്ചയിലായിരുന്നുവെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലായിരുന്നു ഒരുമിച്ച് സഹകരിച്ചത്. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബാരാമതിയിലേക്ക് പവാർ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു....

Read More