ലക്ഷ്യം പാരീസില്‍ സ്വര്‍ണം, കേരളത്തിലെ പിന്തുണയ്‌ക്ക് നന്ദി:പി വി സിന്ധു
ദില്ലി: പാരീസ് ഒളിംപിക്‌സിൽ രാജ്യത്തിനായി അഭിമാനകരമായ നേട്ടം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബാഡ്‌മിന്‍റണ്‍ സൂപ്പര്‍ താരം പി വി സിന്ധു. ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തിന് ശേഷമാണ് സിന്ധുവിന്‍റെ പ്രതികരണം. സിന്ധുവിന്‍റെ വാക്കുകള്‍ ‘പാരീസില്‍ മികച്ച പ്രകടനത്തിനായി നൂറ് ശതമാനം ശ്രമിക്കും. ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ വലിയ പ്രചോദനമാണ്. ആത്മവിശ്വാസം വർധിപ്പിച്ചു. തൻറെ വിജയം കായിക മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ആവേശമാകുമെന്നാണ് പ്രതീക്ഷ. കായികരംഗത്ത് മികച്ച നേട്ടമാണ് വനിതകൾ ഇത്തവണ നേടിയത്. കൊവിഡ് കാലത്ത് പരിശീലനത്തിന് കൂടുതൽ സമയം കിട്ടി. കായികമായി കഴിവ് വർധിപ്പിക്കാനായി പരിശീലകന്‍റെ ഭാഗത്ത് നിന്ന് വലിയ പിന്തുണയുണ്ടായിരുന്നു. വ്യത്യസ്‌തമായ ഒരു ഒളിംപിക്‌സാണ് ടോക്കിയോയില്‍ പുരോഗമിക്കുന്നത്. കായികക്ഷമത നിലനിർത്തുന്നതിനൊപ്പം രോഗം വരാതെ നോക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ സമ്മർദ്ദത്തെ അതിജീവിക്കാനായി. കേരളത്തിൽ ധാരാളം സുഹ്യത്തുക്കളുണ്ട്. കേരളത്തിൽ നിന്ന് ലഭിച്ച പിന്തുണക്ക് വലിയ നന്ദി’യെന്നും സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒളിംപിക്‌സ് ബാഡ്‌മിന്‍റണില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ഹെ ബിങ്...
Read More