Author: admin

സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകൾ തിങ്കളാഴ്ച മുതൽ; ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകൾ(school classes) തിങ്കളാഴ്ച്ച (monday)മുതൽ തുടങ്ങും. നേരത്തെ 15ാം തിയതി മുതൽ തുടങ്ങാൻ ആയിരുന്നു തീരുമാനം. നാഷണൽ അച്ചീവ്മെന്റ് സർവേ നടക്കുന്നതിനാൽ ആണ് ഈ തീരുമാനം. ഈ മാസം 12 മുതലാണ് സർവേ. 3,5,8 ക്ലാസ്സുകളെ അടിസ്ഥാനം ആക്കിയാണ് സർവേ നടക്കുന്നത്. അതേസമയം ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 ന് തന്നെ ആണ് തുടങ്ങുന്നത്. കൊവിഡ് വ്യാപനം കാരണം ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം നവംബർ ഒന്നു മുതലാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. 8,9, പ്ലസ് വൺ ഒഴികെ ബാക്കി ക്ലാസുകൾ അന്ന് തുടങ്ങിയിരുന്നു ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ഇപ്പോൾ സ്കൂളുകളിലെ ക്ലാസുകൾ. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാണ് ക്ലാസുകൾ നടത്തുന്നത് . ഒരോ ബാച്ചിനും തുടർച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാണ് പഠനം. കുട്ടികളെ...

Read More

തിയറ്റര്‍ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും പ്രവേശിക്കാം

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ വന്‍ തകര്‍ച്ച നേരിട്ട സിനിമാ തിയറ്റര്‍ മേഖലയ്ക്ക് (Theatres in Kerala) ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതു പ്രകാരം സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി (Entertainment Tax) ഒഴിവാക്കി. 2021 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്കാണ് ഈ ഇളവ്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജില്‍ 50 ശതമാനം ഇളവും നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് ഇവയടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍. വൈദ്യുതി ഫിക്സഡ് ചാര്‍ജില്‍ ഇളവ് അനുവദിച്ചതിനുശേഷമുള്ള 50 ശതമാനം തുക ആറ് തവണകളായി അടയ്ക്കാനും തിയറ്റര്‍ ഉടമകള്‍ക്ക് അവസരം നല്‍കും. കെട്ടിടനികുതി പൂര്‍ണ്ണമായും ഒഴിവാക്കും. ഇതിനായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ തിയറ്റര്‍ ഉടമകള്‍ അപേക്ഷ നല്‍കണം. കൊവിഡ് രണ്ടാംതരംഗം സൃഷ്‍ടിച്ച ആറ് മാസത്തെ ഇടവേളയ്ക്കുശേഷം ഒക്ടോബര്‍ 25ന് തുറന്ന തിയറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രമാണ് നിലവില്‍ പ്രവേശനം. അത് അതേപടി തുടരും. ഇക്കാര്യത്തിലെ ഇളവ് സംബന്ധിച്ച്...

Read More

ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം, ബാറുകളിലും പ്രവേശനം: കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രാബല്യത്തില്‍

ഹോട്ടലുകൾ ഇന്നലെ രാത്രി തന്നെ ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങി. അൻപത് ശതമാനം സീറ്റിലാണ് അനുമതി. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കാണ് പ്രവേശനം. തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (covid) നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളിൽ (bar) ഇരുന്ന് മദ്യപിക്കാനുമാണ് അനുമതിയായി. ഹോട്ടലുകൾ ഇന്നലെ രാത്രി തന്നെ ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങി. അൻപത് ശതമാനം സീറ്റിലാണ് അനുമതി. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കാണ് പ്രവേശനം. നീന്തൽക്കുളങ്ങളും ഇൻഡോർ സ്റ്റേഡിയങ്ങൾക്കും പ്രവര്‍ത്തിക്കുന്നത് അനുമതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ തിയേറ്ററുകൾ തുറക്കുന്നതിലും തീരുമാനമുണ്ടാകും. തിയേറ്ററിൻ്റെ പ്രശ്നം പ്രത്യേകമായി പരിഗണിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ആദ്യഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 91 ശതമാനം കടന്നതും രോഗവ്യാപനം കുറഞ്ഞതുമാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനുള്ള കാരണം. ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം. രണ്ട് ഡോസ്...

Read More

അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി വാഷിംങ്ടണില്‍ എത്തി

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്‍റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്.  വാഷിംങ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് തലസ്ഥാനമായ വാഷിംങ്ടണില്‍ എത്തി. ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി തരണ്‍ജിത്ത് സിംഗ് സന്ദുവിന്‍റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ ആദ്യ ദിവസം ലോകത്തിലെ പ്രമുഖ വ്യാവസായ സ്ഥാപന മേധാവികളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്‍റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാന്‍ യുഎസ് ഇന്ത്യക്കാരുടെ സംഘവും എത്തിയിരുന്നു. ഇവരെയും അഭിവാദ്യം ചെയ്താണ് മോദി വിമാനതാവളം വിട്ടത്. ക്വാഡ് ഉച്ചകോടിയിലും, യുഎന്‍ പൊതുസഭയുടെ 76മത് പൊതു അസംബ്ലിയെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി മോദി യുഎസ് സന്ദര്‍ശന വേളയില്‍ സംസാരിക്കും. ജനുവരിയില്‍ പ്രസിഡന്‍റായി സ്ഥാനം ഏറ്റെടുത്ത ജോ ബൈഡനുമായി നേരിട്ട്...

Read More

ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം; നീന്തൽ കുളങ്ങൾക്കും ഇൻഡോർ സ്റ്റേഡിയങ്ങൾക്കും പ്രവർത്തിക്കാം

രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർക്ക്  ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. നിയന്ത്രണങ്ങളുടെ ഭാ​ഗമായി ഏർപ്പെടുത്തിയിരുന്ന, പുറത്തിറങ്ങാനുള്ള നിബന്ധനകൾ ഒഴിവാക്കി. തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹോട്ടലുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതിയായിട്ടുണ്ട്. ആദ്യഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 91 ശതമാനം കടന്നതും രോഗവ്യാപനം കുറഞ്ഞതുമാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനുള്ള കാരണം. ഇതുവരെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങാനേ അനുമതി ഉണ്ടായിരുന്നുള്ളു. ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം. രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർക്ക്  ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. 18 വയസ്സിന് താഴെയുള്ളവർക്ക് ഇത് ബാധകമല്ല. പകുതി സീറ്റുകളേ ക്രമീകരിക്കാവൂ. എസി സംവിധാനം ഒഴിവാക്കണം. ജനലുകളും വാതിലുകളും തുറന്നിടണം. ഇവിടങ്ങളിൽ തൊഴിലാളികളും രണ്ട് ഡോസ് വാക്സീൻ എടുത്തവരാകണം. നിയന്ത്രണങ്ങളുടെ ഭാ​ഗമായി ഏർപ്പെടുത്തിയിരുന്ന, പുറത്തിറങ്ങാനുള്ള നിബന്ധനകൾ...

Read More