ഗപ്പി കൃഷി പരിപാലനം
സാധാരണയായി കാണപ്പെടുന്ന അലങ്കാര മത്സ്യങ്ങളില്‍ നാല് ഇനങ്ങളാണ് പ്രസവിക്കുന്ന മത്സ്യങ്ങള്‍. ഗപ്പി, മോളി, പ്ലാറ്റി, വാള്‍വാലന്‍ എന്നിവയാണവ. കൊതുക് കൂത്താടികളെ തിന്നു തീര്‍ക്കുന്ന മോസ്കിറ്റോ ഫിഷ് എന്നൊരിനമുണ്ടെങ്കിലും അവ ഗപ്പിയോടു ഏറെ സാമ്യമുള്ളതിനാല്‍ അങ്ങിനെ വേറിട്ട് കാണാറില്ല. അപൂര്‍വ്വമായ വേറെയും ഒന്ന് രണ്ടിനങ്ങളുണ്ട്. അവ നമ്മുടെ നാട്ടില്‍ സാധാരണമല്ല. ഗപ്പി ഒരു പക്ഷെ അലങ്കാര മത്സ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സര്‍വ്വ സാധാരണവും സര്‍വ്വ വ്യാപിയുമായ മത്സ്യം വേറെയുണ്ടാകില്ല. ഏറ്റവും ഇണക്കമുള്ളതും കൂടുതല്‍ വില്‍ക്കപ്പെടുന്നതും ഇത് തന്നെയായിരിക്കും. മറ്റു മത്സ്യങ്ങളുടെ കൂട്ടത്തില്‍ വളര്‍ത്താവുന്ന ശാന്ത സ്വഭാവമുള്ള കൊച്ചു മത്സ്യം. വളര്‍ത്താന്‍ വളരെ എളുപ്പം. ആണ്‍ മത്സ്യങ്ങള്‍ 3 ഉം പെണ്‍ മത്സ്യങ്ങള്‍ 6 ഉം സെന്റീ മീറ്റര്‍ വരെ വളരുന്നു. ആണ്‍ മത്സ്യങ്ങളുടെ വാല്‍ചിറകുകള്‍ മയില്‍പീലി പോലെ ആകര്‍ഷനീയവും വര്‍ണ്ണ മനോഹരവുമാണ്. രൂപം കൊണ്ടും വര്‍ണ്ണ ഭംഗിയുള്ള വലിയ വാല്‍ കൊണ്ടും അഴകാര്‍ന്ന ആണ്‍ മത്സ്യങ്ങളെ വേഗത്തില്‍ തിരിച്ചറിയാം. ഗപ്പികളില്‍ നിരവധി...
Read More